തൃക്കാക്കര : തൃക്കാക്കരയിലെ കുടിവെള്ള ക്ഷാമത്തിനെതിരെ ആത്മ കൽച്ചറർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിനു മുന്നിൽ ഉപവാസം നടത്തി. സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. ആത്മ പ്രസിഡന്റ്‌ ഉണ്ണി കാക്കനാട് അദ്ധ്യക്ഷത വഹിച്ചു. കാലടി സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.സി. ദിലീപ്കുമാർ. ട്രാക്ക് പ്രസിഡന്റ്‌ കെ.എം. അബ്ബാസ്, എം.ആർ.എ പ്രസിഡന്റ്‌ വി.വി. വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. ജലീൽ താനത് നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു.