പെരുമ്പാവൂർ: സസ്‌പെൻഷനിലായിരുന്ന നെടുങ്ങപ്ര സഹകരണബാങ്ക് സെക്രട്ടറി കെ.ജി. മാത്യുവിനെ സർവീസിൽ തിരിച്ചെടുത്തു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ കാലയളവിൽ സെക്രട്ടറിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സസ്‌പെൻഷന് പിന്നിൽ വ്യക്തിവിരോധമാണെന്നും
പുതിയ ഭരണസമിതി വിലയിരുത്തി. അധികാരപരിധിക്ക് പുറത്തുനിന്നുള്ളവർ അംഗങ്ങളാണെന്ന പരാതിയെത്തുടർന്ന് കഴിഞ്ഞ ആറുമാസം ബാങ്കിൽ അഡ്മിനിസേ്ട്രറ്റീവ് ഭരണം ഏർപ്പെടുത്തിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ 1700 ഓളം പേരെ ബാങ്കിന്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നടന്ന തിരഞെടുപ്പിൽ വീണ്ടും യു.ഡി.എഫ്. അധികാരത്തിലെത്തി.