കൊച്ചി : 2019 ലെ കൂത്താട്ടുകുളം മേരി സ്മാരക ആത്മകഥാപുരസ്‌കാരം പ്രഖ്യാപിച്ചു. സി. ഉണ്ണിക്കൃഷ്ണൻ, സി. വിജയലക്ഷ്മി, കെ. രാജഗോപാൽ, ഇരിങ്ങൽ കൃഷ്ണൻ എന്നിവരാണ് പുരസ്‌കാര ജേതാക്കൾ. സരിത മോഹനൻ വർമ്മ, ടി.കെ. വിനോദൻ എന്നിവരടങ്ങുന്ന സമിതിയാണ് വിധിനിർണയം നടത്തിയത്. ഇന്ന് വെള്ളൂർ പ്രണയകുലത്തിൽ വെച്ചു നടക്കുന്ന കൂത്താട്ടുകുളം മേരി, സി.എസ്.ജോർജ് അനുസ്മരണപരിപാടിയിൽ പുരസ്‌കാരങ്ങൾ നൽകുമെന്ന് സംഘാടകർ അറിയിച്ചു. എഴുപതു വയസിനു മുകളിൽ പ്രായമുള്ളവർക്കായി മാത്രം സംഘടിപ്പിച്ച മത്സരത്തിലെ വിജയികൾക്കാണ് 5000 രൂപയും ഫലകവുമടങ്ങുന്ന പുരസ്‌കാരം നൽകുന്നത്.