കൊച്ചി: ഫാക്ട് ഹെഡ് ഓഫീസ് അങ്കണത്തിൽ നടന്ന വായനാദിനം അഡ്മിനിസ്ട്രേഷൻ വിഭാഗം ജനറൽ മാനേജർ ടെസി തോമസ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ജനറൽ മാനേജർ വി.പി അപ്പുക്കുട്ടമേനോൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ മാനേജർമാരായ രജനി മോഹൻ, ആർ. കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഫാമിലി ഫാക്ട് ജനറൽ സെക്രട്ടറി പി.എസ് അനിരുദ്ധൻ, കെ.ആർ ചന്ദ്രശേഖരൻ, സദാശിവൻ പിള്ള, ഹരീന്ദ്രനാഥ്, ഷെഫി, ജിജി, മനോഹരി, ഷീല തുടങ്ങിയവർ വിവിധ പുസ്തകങ്ങളിലെ ഭാഗങ്ങൾ വായിച്ചു.