കൊച്ചി: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട എട്ട് കുടുംബങ്ങൾക്ക് അപ്പീൽ നൽകാൻ ഒരവസരം കൂടി അനുവദിച്ച് ന്യൂനപക്ഷ കമ്മിഷൻ ഉത്തരവിട്ടു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിലാണ് ചെയർമാൻ ജസ്‌റ്റിസ് പി.കെ .ഹനീഫ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയത്. പ്രളയത്തിൽ വീട് നഷ്ടമായ തങ്ങൾക്ക് അപ്പീൽ അപേക്ഷ നൽകാൻ സാവകാശം ലഭിച്ചില്ലെന്ന് പരാതിക്കാർ ബോധിപ്പിച്ചു. ഇതിനെ തുടർന്നാണ് പ്രത്യേക കേസായി പരിഗണിക്കാൻ കമ്മിഷൻ നിർദ്ദേശിച്ചത്.