കൊച്ചി: സംരംഭക സമ്മേളനമായ ടൈക്കോൺ കേരള-2019ന് മുന്നോടിയായി ടൈ കേരള കാപ്പിറ്റൽ കഫേ സ്‌റ്റാർട്ടപ്പ് പിച്ച് ഫെസ്‌റ്റ് സംഘടിപ്പിക്കുന്നു. നൂതന ആശയമുള്ള സംരംഭകർക്കും സ്‌റ്റാർട്ടപ്പുകൾക്കും വളർച്ചയ്ക്കുള്ള അവസരമാണ് ഫെസ്‌റ്റിൽ ഒരുക്കുന്നതെന്ന് ടൈക്കോൺ കേരള പ്രസിഡന്റ് എം.എസ്.എ. കുമാർ പറഞ്ഞു. താത്പര്യമുള്ളവർ akhil@tiekerala.org എന്ന മെയിലിലോ 0484-4015752 എന്ന നമ്പറിലോ ബന്ധപ്പെടണം. അവസാന തീയതി ജൂൺ 26. കൊച്ചി (ജൂലായ് 6),തൃശൂർ (ജൂലായ് 7 ), കോട്ടയം (ജൂലായ് 13) കോഴിക്കോട് (ജൂലായ് 14), തിരുവനന്തപുരം (ജൂലായ് 20) എന്നീ ദിവസങ്ങളിലാണ് ഫെസ്‌റ്റ്. ആശയങ്ങൾ ആഗസ്‌റ്റ് 21ന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ അവതരിപ്പിക്കും. ജേതാവിന് ഒക്ടോബർ നാലിന് നടക്കുന്ന ടൈക്കോൺ കേരള സമ്മേളനത്തിൽ അംഗീകാരവും മികച്ച നിക്ഷേപകരിൽ നിന്ന് നിക്ഷേപ സാദ്ധ്യതകളും ലഭിക്കും.