മൂവാറ്റുപുഴ : പാലാരിവട്ടം മേൽപ്പാല നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് നടന്ന വിജിലൻസ് റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷന്റെ ഒാഫിസിൽ നിന്നു പിടിച്ചെടുത്തഅഞ്ച് ഹാർഡ് ഡിസ്കുകളും, ഒരു ലാപ് ടോപും മറ്റു രേഖകളുമാണ് കോടതിയിൽ ഹാജരാക്കിയത്. ഹാർഡ് ഡിസ്കുകളും ലാപ് ടോപും തിരുവനന്തപുരം ഫൊറൻസിക് ലാബിൽ പരിശോധനയ്ക്കയക്കാനുള്ള അപേക്ഷയും വി​ജിലൻസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.ആർ ബി ഡി സി കെ ഓഫിസിൽ റെയ്ഡ് നടത്തുന്നതിനുള്ള അനുവാദം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നിന്ന് വാങ്ങിയിരുന്നു.വിജിലൻസ് ഡിവൈഎസ് പി ആർ. അശോക് കുമാറിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.