nirmala
മൂവാറ്റുപുഴ നിർമല കോളേജിൽ നടന്ന സെമിനാറിൽ ഡോ. സെബാസ്റ്റ്യൻ സംസാരിക്കുന്നു

മൂവാറ്റുപുഴ: സമകാലീന ഭാരതത്തിൽ ടാഗോർ ചിന്തകളുടെ പ്രസക്തി എന്ന വിഷയത്തിൽ മൂവാറ്റുപുഴ നിർമല കോളേജിൽ സെമിനാർ നടന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. ജയിംസ് മാത്യു ഉദ്ഘാടനം ചെയ്തു. മലയാളം വിഭാഗം മേധാവി ഫാ. ഫ്രാൻസിസ് മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. ഡോ. സെബാസ്റ്റ്യൻ മുഖ്യാതിഥി ആയിരുന്നു. കോളേജ് ബർസാർ ഫാ. ജസ്റ്റിൻ കണ്ണാടൻ, പ്രൊഫ. ലീനാ മാത്യു, ഡോ. ജൂലിയ ഇമ്മാനുവൽ എന്നിവർ സംസാരിച്ചു. ഡോ. സി. നോയൽറോസ് സ്വാഗതവും ഡോ. മനു സ്‌കറിയ നന്ദിയും പറഞ്ഞു.