karshaka-silpasala
കർഷക ശില്പശാല പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എം പി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: കീഴില്ലം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള ഏഴ് സ്വാശ്രയ സംഘങ്ങളിലെ കൃഷിക്കാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ശില്പശാല കീഴില്ലം എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ പള്ളിയാക്കൽ സഹകരണ ബാങ്ക് സെക്രട്ടറി എം.പി. വിജയൻ ഉദ്ഘാടനം ചെയ്തു . ബാങ്ക് പ്രിസിഡന്റ് ആർ.എം. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബോർഡ് അംഗങ്ങളായ ജേക്കബ് എം ജെ , ദിലീപ്കുമാർ , റോജി ജോർജ്, സത്യൻ കെ.സി , ജിജി രാജൻ, രാജീവൻ , ശോഭനകുമാരി, പഞ്ചായത്ത് അംഗങ്ങളായ ഷൈബി രാജൻ,ശോഭന ഉണ്ണി, അമ്പിളി ഷാജീവ് , സെക്രട്ടറി രവി എസ് നായർ എന്നിവർ പങ്കെടുത്തു