പെരുമ്പാവൂർ: മലയാറ്റൂർ ദിവ്യശാന്തിനികേതൻ നാരായണ ഗുരുകുലത്തിൽ നാളെ (ഞായർ) പഠനക്ലാസ് നടത്തും. രാവിലെ 10 ന് ഹോമം, ഉപനിഷദ് പാരായണം, പ്രാർത്ഥന എന്നിവയ്ക്ക് ശേഷം വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ ശ്രീനാരായണ ഗുരുവിന്റെ ദർശനത്തെക്കുറിച്ച് പഠന ക്ലാസ് നയിക്കും. വി ജി സൗമ്യൻ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. ആർ. അനിലൻ, സ്വാമിനി ത്യാഗീശ്വരി , കെ.പി. ലീലാമണി, മോഹനൻ ശ്രീഗുരു, സ്വാമിനി വിഷ്ണുപ്രിയ, ഷിജു പി കെ, നിഷാന്ത് പി.വി തുടങ്ങിയർ പങ്കെടുക്കും