മൂവാറ്റുപുഴ: ഓണത്തിന് ഒരു മുറം പച്ചക്കറി കൃഷിക്ക് ആയവനയിൽ തുടക്കമായി. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സ്കൂൾ വിദ്യാർത്ഥികൾക്കും സൗജന്യമായി പച്ചക്കറി വിത്ത് വിതരണം ചെയ്യുന്നതിന്റെ പഞ്ചായത്ത് തല ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. അജീഷ് നിർവഹിച്ചു. കാർഷിക വികസന സമിതി അംഗങ്ങളായ ജോൺ പി.എം, ശിവശങ്കരൻ നായർ എന്നിവർ വിത്ത് ഏറ്റുവാങ്ങി. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി ജോർജ്, കൃഷി ഓഫീസർ ബോസ് മത്തായി, കൃഷി അസിസ്റ്റന്റുമാരായ രസ്മി വി.ആർ, സുഹറ ടി.എം എന്നിവർ സംസാരിച്ചു. മുഴുവൻ വാർഡുകളിലും കർഷക സഭകൾ 26ന് തുടങ്ങും. ജൂലായ് 1ന് ഞാറ്റുവേല ചന്തയും സംഘടിപ്പിക്കും.