പുക്കാട്ടുപടി : വള്ളത്തോൾ സ്മാരക വായനശാല വായന പക്ഷാചരണത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന നാടാകെ വായനക്കൂട്ടം പരിപാടിക്ക് തുടക്കം കുറിച്ചു. പാലഞ്ചേരിമുകളിൽ കെ.ജി. രാധാകൃഷ്ണന്റെ വസതിയിൽ ചേർന്ന വായനക്കൂട്ടം കവയിത്രി രവിത ഹരിദാസ് ഉദ്ഘാടനം ചെയ്തു.
വേദിക സജിത്ത്, അരുണിമ അജീഷ്, അനിഗ്രഹ് വി.കെ., മാളവിക സുരേഷ്, സ്വേത മഹേഷ് എന്നിവർ കവിതകൾ, കഥകൾ, പാട്ടുകൾ എന്നിവ അവതരിപ്പിച്ചു. കെ.ജി. രാധാകൃഷ്ണൻ, വായനശാല സെക്രട്ടറി മഹേഷ് കെ.എം., പ്രസിഡന്റ് ജേക്കബ് സി. മാത്യു, വൈസ് പ്രസിഡന്റ് പി.വി. സുരേന്ദ്രൻ, ജോഷി ജോർജ്, എടത്തല ഗ്രാമപഞ്ചായത്തംഗം സി.കെ. രാജൻ, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി.ജി. സജീവ്, കേണൽ പ്രിൻസ് ഇ.എൻ തുടങ്ങിയവർ സംസാരിച്ചു.
കാഞ്ഞിരത്താൻമുകൾ , പഴങ്ങനാട് ജെമ്മാടിഞ്ഞാൽ, പൂക്കോട്ടുമുകൾ, പഴങ്ങനാട് പുളിക്കേക്കര, കനാമ്പുറം, പഴങ്ങനാട് മാളയ്ക്കമോളം, തെറ്റമോളം, പാലഞ്ചേരിമുകൾ റസിഡന്റ്‌സ് അസോസിയേഷൻ, പഴങ്ങനാട് വട്ടോലിക്കര, ചിറവക്കാട് ഉദയം ക്ലബ് എന്നിവിടങ്ങളിൽ വായനക്കൂട്ടം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.