മൂവാറ്റുപുഴ: നഗരത്തിലും പരിസര പ്രദേശങ്ങളിലും ലഹരി പദാർത്ഥങ്ങളുടെ ലഭ്യത തടയുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ ഐക്യവേദി രംഗത്ത്. ലഹരി ഉപയോഗത്തിൽ നിന്ന് വിദ്യാർത്ഥികളെ പിന്തിരിപ്പിക്കാൻ ബോധവത്കരണ സെമിനാറുകൾ നടത്തും. ലഹരി ഉത്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ പൊലീസ്, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എന്നിവർക്ക് നിവേദനം നൽകി. ഡി.ഇ.ഒ, എ.ഇ.ഒ, മുനിസിപ്പൽ ചെയർപേഴ്‌സൺ എന്നിവർക്കും മഹിളാ ഐക്യവേദി താലൂക്ക് പ്രസിഡന്റ് പ്രീതാ.വി.ദേവ് , സെക്രട്ടറി ജി. ഹേമലത എന്നിവർ നിവേദനം നൽകി.