പെരുമ്പാവൂർ: കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജൂലായ് 6ന് നടക്കുന്ന എറണാകുളം റൂറൽ ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് പെരുമ്പാവൂരിൽ ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ കെ.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കെ.ജി ജയകുമാരൻ നായർ അദ്ധ്യക്ഷനായിരുന്നു. പെരുമ്പാവൂർ ഐ. പി കെ. സുമേഷ്, കെ പി. ഒ. എ സംസ്ഥാന നിർവ്വാഹക സമിതി അംഗം കെ. ടി. മുഹമ്മദ് കബീർ, എസ്. ഐ ലൈസാദ് മുഹമ്മദ്, കെ. പി. എ ജില്ലാ സെക്രട്ടറി എം.വി. സനിൽ, സ്വാഗത സംഘം ജനറൽ കൺവീനർ ബെന്നി കുര്യാക്കോസ്, കെ. പി. ഒ എ റൂറൽ ജില്ലാ സെക്രട്ടറി ജെ. ഷാജിമോൻ, ജോ: സെക്രട്ടറി ടി.എസ്. ഇന്ദുചൂഡൻ തുടങ്ങിയവർ പ്രസംഗിച്ചു. പെരുമ്പാവൂരിൽ നടക്കുന്ന റൂറൽ ജില്ലാ സമ്മേളനത്തിൽ കുടുംബ സംഗമം, യാത്രയയപ്പ്, ഇതര സംസ്ഥാന തൊഴിലാളികൾക്ക് നിയമ ബോധവത്ക്കരണ ക്ലാസ്, മെഡിക്കൽ- രക്ത പരിശോധന ക്യാമ്പ് , സാന്ത്വന പരിചരണം, ഷട്ടിൽ ടൂർണ്ണമെന്റ്, പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം എന്നിവ നടക്കും.