yoga
അങ്കമാലി മർച്ചന്റ്‌സ് അസോസിയേഷൻ വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ നടന്ന യോഗാദിനാ ചരണം അസോസിയേഷൻ പ്രസിഡന്റ് എൻ.വി പോളച്ചൻ ഉദ്‌ഘാടനം ചെയ്യുന്നു.

അങ്കമാലി: അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ വനിതാവിങ്ങിന്റെ നേതൃത്വത്തിൽ അന്താരാഷ്‌ട്ര യോഗദിനം ആചരിച്ചു. വനിതാ വിങ് പ്രസിഡന്റ് എൽസി പോളിന്റെ അദ്ധ്യക്ഷതയിൽ അസോസിയേഷൻ ഹാളിൽ നടന്നചടങ്ങ് മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എൻ .വി പോളച്ചൻ ഉദ്‌ഘാടനം ചെയ്തു.

വനിതാ വിങ് ഭാരവാഹികളായ ക്രിസ്റ്റി തോമസ്, എൽസി കെ.പി , മിനിജോജോ ,മഞ്ജു പോൾ അസോസിയേഷൻ ഭാരവാഹികളായ ഡാന്റി ജോസ് ,തോമസ് കുര്യാക്കോസ്, ആന്റോ പി ഒ, സി ഡി ചെറിയാൻ, ഡെന്നി പോൾമാർട്ടിൻ എം ഒ, വനിതാ വിങ് കോ ഓർഡിനേറ്റർ ബിജു പൂപ്പത്ത് എന്നിവർ പ്രസംഗിച്ചു. യോഗാചാര്യൻ ജോജോ മാത്യു ക്ലാസ് നയിച്ചു. അസോസിയേഷൻ അംഗങ്ങൾക്ക് സൗജന്യ നിരക്കിൽ തുടർ പരീശീലനം നല്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.