ആലുവ: റൂറൽ ജില്ല പൊലീസ് കലാമേള ഇന്ന് രാവിലെ 10ന് ജില്ലാ പൊലീസ് ആസ്ഥാനത്ത് എസ്.പി കെ. കാർത്തിക് ഉദ്ഘാടനം ചെയ്യും. എ.എസ്.പി എൻ.ജെ. സോജൻ അദ്ധ്യക്ഷത വഹിക്കും. 24 ഇനങ്ങളിലായി നൂറിലേറെ പൊലീസ് അഡ്മിനിസ്‌ട്രേറ്റീവ് കുടുംബാംഗങ്ങൾ മേളയിൽ പങ്കെടുക്കും. കോഴിക്കോടാണ് സംസ്ഥാന പൊലീസ് കലാമേള നടക്കുന്നത്.