ആലുവ: ലോകയോഗ ദിനത്തിന്റെ ഭാഗമായി തോട്ടുമുഖം ശിവഗിരി വിദ്യാനികേതൻ സ്‌കൂളിൽ യോഗാദിനം ആഘോഷിച്ചു. യോഗ പ്രദർശനവും യോഗാസനങ്ങളുടെ പരിചയപെടുത്തലും നടന്നു. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി അക്ഷര രാജേന്ദ്രൻ അവതരിപ്പിച്ച നാസികദ്വാരത്തിലൂടെ ഉപ്പുവെള്ളം കടത്തി അടുത്ത നാസിക ദ്വാരത്തിലൂടെ കടത്തി വിടുന്ന ജലനേതി എന്ന യോഗാമുറയുടെ പ്രദർശനവും നടന്നു.

ലോക സംഗീത ദിനവുമായി ബന്ധപെട്ടു ലോകപ്രസിദ്ധ സംഗീതജ്ഞരെയും ഭാരതസംഗീത കുലപതികളേയും മലയാളത്തിന്റെ സംഗീത രാജതിലകം സ്വാതിതീരുനാളിനേയും കുട്ടികൾക്കായി പരിചയപ്പെടുത്തി. സ്‌കൂൾ പ്രിൻസിപ്പൽ സുരേഷ് എം. വേലായുധൻ, വൈസ് പ്രിൻസിപ്പൽ എലിസബത്ത്‌ സബാസ്റ്റിയൻ, യോഗ അദ്ധ്യാപിക മുബീന, സംഗീത അദ്ധ്യാപിക ദീപ തുടങ്ങിയവർ നേതൃത്വം നൽകി.