അങ്കമാലി: കറുകുറ്റി പന്തക്കൽ കെ.പ.ജി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ വായന പക്ഷാചരണ പരിപാടികളുടെ ഉദ്ഘാടനം നടന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ.കെ. സുരേഷ് പി. എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.കുമാരി സേതുലക്ഷമി അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് കൗൺസിൽ വൈസ് പ്രസിഡന്റ് കെ.ആർ.ബാബു, പ്രകാശ് പാലാട്ടി, കുമാരിഅഞ്ജു ശശി, ശാൽവി സുധാകരൻ എന്നിവർ പ്രസംഗിച്ചു.തുടർന്ന് അക്ഷരദീപം തെളിയിച്ചു. വായന പക്ഷാചരണത്തിന്റെ സമാപനം ഐ.വി.ദാസ് ദിനമായ ജൂലൈ 7 ന് സമാപിക്കും.