കൊച്ചി : അന്താരാഷ്ട്ര യോഗാദിനം ജില്ലയിൽ വിവിധ സംഘടനകളും സ്ഥാപനങ്ങളും ആചരിച്ചു.
പതഞ്ജലിയോഗ ആൻഡ് റിസർച്ച് സെന്റർ നടത്തിയ അന്താരാഷ്ട്ര യോഗ ദിനാഘോഷം ഭാസ്‌കരീയം ഓഡിറ്റോറിയത്തിൽ ജസ്റ്റിസ് എൻ. നഗരേഷ് ഉദ്ഘാടനം ചെയ്തു ജനറൽ സെക്രട്ടറി എം.എൽ. രമേശ് അദ്ധ്യക്ഷത വഹിച്ചു. തേവര എസ്.എച്ച് കോളേജ് പ്രിൻസിപ്പൽ ഫാ. പ്രശാന്ത് പാലക്കപ്പിള്ളിൽ മുഖ്യാതിഥിയായിരുന്നു.
കാക്കനാട് കേന്ദ്രീയ ഭവനിൽ പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്ടി ഓർഗനൈസേഷന്റെയും വെൽഫയർ അസോസിയേഷൻ ഒഫ് കേന്ദ്രീയ ഭവൻ എംപ്ലോയീസിന്റെയും ഇഷാ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽപരിപാടി സംഘടിപ്പിച്ചു. ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഒഫ് എക്‌സ്‌പ്ലോസീവ്‌സ് ഡോ.ആർ. വേണുഗോപാൽ ദിനാചരണം ഉദ്ഘാടനം ചെയ്തു.
കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിലെ ഡെവലപ്‌മെന്റ് കമ്മിഷണർ ഓഫീസിന്റെ ആഭിമുഖ്യത്തിൽ യോഗാ ദിനാചരണം സംഘടിപ്പിച്ചു.
എറണാകുളം ഫീൽഡ് ഔട്ട്‌റീച്ച് ബ്യൂറോ പ്രത്യേക ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിച്ചു. സമാപന സമ്മേളനം തൃപ്പൂണിത്തുറ ഗവൺമെന്റ് ബോയ്‌സ് ഹൈസ്‌ക്കൂളിൽ ഹിൽ പാലസ് സ്റ്റേഷൻ പൊലീസ് ഇൻസ്‌പെക്ടറും പൊലീസ് സ്റ്റുഡന്റ് ലയസൺ ഓഫീസറുമായ പി. രാജ്കുമാർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പി.ടി.ഐ വൈസ് പ്രസിഡന്റ് ഓമന അപ്പു അദ്ധ്യക്ഷത വഹിച്ചു. യോഗാ പരിശീലകൻ എം.കെ. രാജു മുഖ്യപ്രഭാഷണം നടത്തി. ഫീൽഡ് ഔട്ട്‌റീച്ച് ബ്യൂറോ ഫീൽഡ് എക്‌സിബിഷൻ ഓഫീസർ എൽ.സി. പൊന്നുമോൻ, സ്‌കൂൾ ഹെഡ്മിസ്ട്രസ് ഷൈനി കെ. ശങ്കർ, അദ്ധ്യാപിക പ്രീത കമ്മത്ത്, സീനിയർ അസിസ്റ്റന്റ് കെ. എം. ധന്യ എന്നിവർ പ്രസംഗിച്ചു.
നാഷണൽ ആയുഷ് മിഷൻ, ആയുർവേദ, ഹോമിയോ വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ജില്ലാ ആയുർവേദ ആശുപത്രിയിൽ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ മുത്തലീബ്ബ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആയുർവേദം) ഡോ. ആർ. ഉഷ യോഗദിന സന്ദേശം നൽകി.ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ. ലീന റാണി, സാഹിത്യകാരൻ എ.കെ. പുതുശേരി, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജാൻസി ജോർജ്, കൗൺസിലർ ജോളി ബേബി, ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സി.വൈ. എൽസി, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ. സലീം പി.ആർ., ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. ജെ. ബോബൻ തുടങ്ങിയവർ സംസാരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വൈറ്റില മൊബിലിറ്റി ഹബ്ബിൽ പൊതുജനങ്ങൾക്കായി യോഗ പരിശീലനവും സംഘടിപ്പിച്ചു.