പെരുമ്പാവൂർ: സേവാഭാരതിയുടെയും പതഞ്ജലി യോഗ ട്രെയിനിങ് ആന്റ് റിസർച്ച് സെന്ററിന്റെയും അഭിമുഖ്യത്തിൽ പെരുമ്പാവൂരിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യോഗയുടെ പ്രസക്തിയെക്കുറിച്ചും എങ്ങനെ അഭ്യസിക്കണമെന്നതിനെക്കുറിച്ചും പതഞ്ജലി ട്രെയിനിംഗ് സെന്ററിലെ ട്രെയിനർ ക്ലാസെടുത്തു. പെരുമ്പാവൂർ മുനിസിപ്പൽ ചെയർ പേഴ്സൺ സതി ജയകൃഷ്ണൻ, രാജശേഖരപ്പണിക്കർ, ആർ. രാജേഷ്, എം.ബി. സുരേന്ദ്രൻ എന്നിവരടക്കം നിരവധി പേർ പങ്കെടുത്തു.