പറവൂർ : ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ചിറ്റാറ്റുകര പഞ്ചായത്ത്തല ഉദ്‌ഘാടനം വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം. അമീർ ഉദ്‌ഘാടനം ചെയ്തു. സമ്മിശ്ര പച്ചക്കറി വിത്തുകൾ ചിറ്റാറ്റുകര സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് ടി.എസ്. രാജൻ ഏറ്റുവാങ്ങി. വടക്കേക്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ്. കെ.കെ. അബ്ദുല്ല, കുഞ്ഞപ്പൻ,കൃഷി ഓഫീസർ സി.കെ. സിമ്മി എന്നിവർ സംസാരിച്ചു. ചിറ്റാറ്റുകര വെറ്ററിനറി സർജൻ ഡോ. സലിം കെ.മണിക്ഫാൻ നിപ രോഗപ്രതിരോധ ക്ളാസെടുത്തു.