bjp-march-paravur
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പഞ്ചായത്തംഗം സുനിൽരാജ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെപി നടത്തിയ പഞ്ചായത്ത് ഓഫീസ് മാർച്ച് ടി.എ. ദിലീപ് ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഏഴിക്കര പഞ്ചായത്തംഗം ഇ.ആർ.സുനിൽരാജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഏഴിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. ഏഴിക്കര ബൈപ്പാസിൽ നിന്നാരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ പൊലീസ് തടഞ്ഞു. തുടർന്ന് ബി.ജെ.പി നിയോജക മണ്ഡലം ട്രഷറർ ടി.എ. ദിലീപ് മാർച്ച് ഉദ്ഘാടനം ചെയ്തു. ഏഴിക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സാജൻ കാട്ടേത്ത് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി നേതാക്കളായ ടി.ജി.വിജയൻ, സി.വി. ഹരിദാസ്,കെ.ആർ. അശോകൻ, പി.എം. മനോജ് സി.പി. സനൽകുമാർ, എം.കെ. വാസുദേവൻ, ദേവിക മധുസൂദനൻ, അനീഷ്, ദിനേശൻ തുടങ്ങിയവർ സംസാരിച്ചു.