പള്ളുരുത്തി: എസ്.എൻ.ഡി.പി.യോഗം കൊച്ചി യൂണിയൻ യൂത്ത് മൂവ്മെന്റ് സംഘടിപ്പിക്കുന്ന ഏകദിന സെമിനാറും പൊതുസമ്മേളനവും ഇന്ന് നടക്കും. ഭവാനീശ്വര കല്യാണമണ്ഡപത്തിൽ രാവിലെ ഭദ്രദീപ പ്രകാശനം നടക്കും. തുടർന്ന് പി.ടി. മൻമഥൻ ക്ളാസ് നയിക്കും. വൈകിട്ട് 4ന് നടക്കുന്ന പൊതുസമ്മേളനം എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് എ.കെ. സന്തോഷ് അദ്ധ്യക്ഷത വഹിക്കും. എം എസ്. സാബു, ഇ.കെ. മുരളീധരൻ, ഷൈൻ കൂട്ടുങ്കൽ, സി.പി. കിഷോർ, പി.എസ്. സൗഹാർദ്ദൻ, സി.കെ. ടെൽഫി, സീനാ സത്യശീലൻ, വി.എസ്. സുധീർ, ബിനീഷ് മുളങ്ങാട്ട്, ഉമേഷ് ഉല്ലാസ്, അർജുൻ അരമുറിയിൽ, സാബു ഖലാസി, ടി.ആർ . അജയഘോഷ്, ഗൗതമൻ റോഷൻ, സൈജു നമ്പ്യാപുരം തുടങ്ങിയവർ സംബന്ധിക്കും. ഡോ.അരുൺ അംബു കാക്കത്തറ സ്വാഗതവും പി.എസ്. ശ്യാമപ്രസാദ് നന്ദിയും പറയും.