ആലുവ: ആറര പതിറ്റാണ്ടോളം പഴക്കമുള്ള ആലുവായിലെ സാംസ്‌കാരിക സ്ഥാപനമായ ആലുവ സംഗീത സഭ (ടാസ്) പുനരുദ്ധരിക്കും. നഗരമധ്യത്തിൽ 23 സെന്റ് സ്ഥലത്ത് നിലകൊള്ളുന്ന പഴക്കം ചെന്ന ഹാൾ ആധുനിക സൗകര്യത്തോടെ പുതുക്കി പണിയുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് എസ്. പ്രേംകുമാർ അറിയിച്ചു.
തിരുവിതാംകൂർ മഹാരാജാവ് ഉദ്ഘാടനം ചെയ്ത ടാസ് ഹാളിൽ ഇപ്പോൾ മുന്നൂറോളം അംഗങ്ങളാണുളളത്. മുന്നൂറോളം കുട്ടികൾ ഇവിടെ വിവിധ കലകൾ അഭ്യസിക്കുന്നുമുണ്ട്. പുനരുദ്ധാരണത്തിൻെറ ആദ്യഘട്ടമായി ഓഫീസും കുട്ടികൾക്കുളള ക്ലാസ് റൂമുകളും രണ്ട് നിലയിലായി നിർമ്മിക്കും. നിലവിലുളള പഴമയുടെ പെരുമ നിലനിർത്തിയായിരിക്കും നവീകരിക്കുക. വാഹനപാർക്കിംഗിന് വേണ്ടത്ര സ്ഥലമില്ലാത്തതിനാൽ ഇത് പൂർണ്ണമായി പൊളിച്ച് പുതുക്കി പണിയുന്നതിനും പരിമിതികളുണ്ട്. അതുകൊണ്ടാണ് ഇപ്പോഴുളള രൂപകൽപ്പന നിലനിർത്തി പുതുക്കും.