കോതമംഗലം: ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിലെ 83- മത് മാസച്ചതയ പൂജയും ആത്മീയ പ്രഭാഷണവും നാളെ (ഞായർ) രാവിലെ നടക്കും. പതിവ് ക്ഷേത്ര ചടങ്ങുകളോടെ ആരംഭിക്കുന്ന ചതയദിനപൂജകൾക്ക് ശേഷം 9.30 ന് ആത്മീയ പ്രഭാഷണവും നടക്കും. മുഴുവൻ ഗുരുദേവ വിശ്വാസികളും പങ്കെടുക്കണമെന്ന് ക്ഷേത്രം കൺവീനർ സജീവ് പാറയ്ക്കൽ അറിയിച്ചു.