അങ്കമാലി : മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയുടെ നേതൃത്ത്വത്തിൻ ഇന്ന് ലൈബ്രറിയിൽ വെച്ച് വൈകിട്ട് 5.30 ന് നടക്കുന്ന വായന പക്ഷാചരണത്തിനോടൊപ്പം പ്രതിവാര ചർച്ചാ പരിപടിയായ ആഴ്ചവട്ടത്തിനും തുടക്കം കുറിക്കും. കോഴിക്കോട് സർവകലാശാല ലക്ഷദ്വീപ് ബി.എഡ്. സെന്റർ പ്രിൻസിപ്പൽ ഡോ.സുരേഷ് മൂക്കന്നൂർ വായനപക്ഷാചരണം ഉദ്ഘാടനം ചെയ്യും. അങ്കമാലി വി.ടി. ട്രസ്റ്റ് അംഗം പി.കെ.വർഗീസ് എം.ടി.യുടെ സാഹിത്യ ലോകം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് സജീവ് അരീക്കൽ അദ്ധ്യക്ഷത വഹിക്കും.