തൃപ്പൂണിത്തുറ: കൊച്ചി രാജകുടുംബത്തിലെ വലിയമ്മ തമ്പുരാൻ പ്രൊഫ. ഹൈമവതി തമ്പുരാൻ (95) നിര്യാതയായി. ലക്ഷ്മിതോപ്പു പാലസിലെ അംഗമായിരുന്നു. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഹിന്ദി പ്രൊഫസറായി വിരമിച്ച തമ്പുരാൻ കൊച്ചി രാജകുടുംബത്തിലെ ഏറ്റവും മുതിർന്ന വനിതാ അംഗമായിരുന്നു. സംസ്‌കാരം നടത്തി. ഡോ.എം. ലീലാവതി, ശ്രീകുമാരി രാമചന്ദ്രൻ, പെരുവനം കുട്ടൻ മാരാർ, മുൻ മന്ത്രി കെ. ബാബു, അഡ്വ.എം. സ്വരാജ് എം.എൽ.എ, നഗരസഭ ചെയർപേഴ്‌സൺ ചന്ദ്രികാദേവി, മുൻ നഗരസഭ ചെയർമാൻ ആർ.വേണുഗോപാൽ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.