കൊച്ചി: ജില്ലയിലെ ഹോംഗാർഡുകളുടെ പുന:ക്രമീകരണവുമായി ബന്ധപ്പെട്ട് നിലവിലെ ഒഴിവ് നികത്തുന്നതിനായി അപേക്ഷ സമർപ്പിച്ചവരിൽ നിന്നും യോഗ്യരായവരെ തിരഞ്ഞെടുക്കുന്നതിന് 25, 26 തീയതികളിൽ രാവിലെ ഒമ്പതിന് തൃപ്പൂണിത്തുറ എ.ആർ. ക്യാമ്പിൽ സർട്ടിഫിക്കറ്റ് പരിശോധനയും കായികക്ഷമതാ പരീക്ഷയും നടത്തും.