akhil
അഖിൽ

ഉദയംപേരൂർ: പിണങ്ങി പിരിഞ്ഞ് കഴിയുന്ന ഭാര്യയെ നടുറോഡി​ൽ കുത്തി​ പരി​ക്കേൽപ്പി​ച്ച ഭർത്താവ് അച്ചു എന്ന് വിളിക്കുന്ന അഖിൽ (24) അറസ്റ്റിൽ. ഉദയംപേരൂർ മാങ്കായിക്കടവിന് സമീപം ചാത്തമ്മേൽ ഷാജിയുടെയും സിന്ധുവിന്റെയും മകൾ ശ്രീലക്ഷ്മി (22) കുത്തേറ്റ് എറണാകുളം ജനറൽ ആശുപത്രിയിൽ ചി​കി​ത്സയി​ലാണ്. ഒളി​വി​ൽ പോയ പ്രതിയെ തൃപ്പൂണിത്തുറയിൽ നിന്നും വ്യാഴാഴ്ച്ച രാത്രി 12 മണിയോടെ ഉദയംപേരൂർ പോലീസ് അറസ്റ്റ് ചെയ്യുകകയായി​രുന്നു
എസ്.ഐ കെ.എ ഷിബിൻ, എസ്.ഐ സി.വി ഐപ്പ്, എ.എസ്.ഐ രാജീവ്, സീനിയർ സി.പി.ഒ ജയകുമാർ, എസ്.സി.പി.ഒ ദിലീപ് കുമാർ, സി.പി.ഒ ബിനു, സനോജ് എന്നിവരുടെ നേതൃത്വത്തിലായി​രുന്നു അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.