കൊച്ചി: ജി.എസ്.ടി വാർഷിക റിട്ടേൺ ഫയലിംഗിനെ സംബന്ധിച്ച പരിശീലന ക്ലാസ് ജൂൺ 25ന് ഉച്ചയ്ക്ക് രണ്ടിന് ചരക്ക് സേവന നികുതി വകുപ്പിന്റെ തേവരയിലുളള ജില്ലാ കാര്യാലയത്തിൽ നടക്കും. വ്യാപാരികളും പ്രാക്ടീഷണർമാരും പരിശീലന പരിപാടിയിൽ പങ്കെടുത്ത് സംശയ നിവാരണം വരുത്തണമെന്ന് ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു.