പറവൂർ : കെടാമംഗലം ഗവ. എൽ.പി സ്കൂളിന് എം.എൽ. എ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്കൂൾ ബസ്സിന്റെ ഫ്ളാഗ് ഓഫ് വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് പി.എ. ചന്ദ്രിക അദ്ധ്യക്ഷത വഹിച്ചു. വി.എസ്. ശിവരാമൻ, ഷീല മുരളി, കപിൽ, കെ.എസ്. ബിനോയ്, ഹെഡ്മിസ്ട്രസ് മിനി കുമാരി തുടങ്ങിയവർ സംസാരിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നും 10.50 ലക്ഷം രൂപയാണ് വാഹനം വാങ്ങാൻ അനുവദിച്ചത്.