കൊച്ചി: ലോകായുക്ത നിയമത്തിന്റെ സാധ്യതകളും പരിമിതികളും എന്ന വിഷയത്തിൽ ശനിയാഴ്ച വൈകീട്ട് 5.30 ന് ചാവറ കൾച്ചറൽ സെന്ററിൽ സെമിനാർ നടക്കും. കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്യും.കേരള ഉപലോകായുക്ത ജസ്റ്റിസ് എ. കെ. ബഷീർ അദ്ധ്യക്ഷത വഹിക്കും. ഉപ ലോകായുക്ത ജസ്റ്റിസ് ബാബു മാത്യുസ് പി. ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ലോകായുക്തയായി നിയമിക്കപ്പെട്ട ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യുസ് പി. ജോസഫ് എന്നിവർക്ക് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുമെന്ന് ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ അറിയിച്ചു.