മൂവാറ്റുപുഴ: താലൂക്കിലെ മാവേലി സ്റ്റോറുകളിൽ സബ്‌സിഡി നിരക്കിലുള്ള നിത്യോപയോഗ സാധനങ്ങളുടെ കുറവ് പരിഹരിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എൽദോ എബ്രഹാം എം.എൽ.എ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന് കത്ത് നൽകി. അടിയന്തിര പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി അറിയിച്ചു.