മൂവാറ്റുപുഴ: നിയോജക മണ്ഡലത്തിലെ പുഴയോര സംരക്ഷണത്തിനായി മേജർ ഇറിഗേഷൻ വകുപ്പിൽ നിന്ന് ഏഴ് പദ്ധതികൾക്കായി 1.12കോടി രൂപ അനുവദിച്ചതായി എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു. ആരക്കുഴ ഗ്രാമപഞ്ചായത്തിലെ മേമടങ്ങിൽ വെട്ടിക്കൽ കടവിന്റെ മുകൾ ഭാഗത്തായി ഇടതുകര സംരക്ഷണത്തിനായി 15 ലക്ഷം രൂപ, ആയവന ഗ്രാമപഞ്ചായത്തിലെ പാലച്ചുവട് മുതൽ തോപ്പിൽക്കടവ് വരെ കാളിയാർ പുഴയുടെ സംരക്ഷണത്തിനായി 25 ലക്ഷം , വാളകം ഗ്രാമപഞ്ചായത്തിലെ മേക്കടമ്പ് എൽ.ഐ സ്‌കീം കനാലിന് സമീപത്തായി മൂവാറ്റുപുഴയാറിന്റെ വലതുകര സംരക്ഷണത്തിനായി 25 ലക്ഷം, ആയവന ഗ്രാമപഞ്ചായത്തിലെ ചിറ്റേത്തുകടവിന് സമീപത്ത് കോതമംഗലം പുഴയുടെ ഇടതുകര സംരക്ഷണത്തിനായി 10 ലക്ഷം, ആവോലി ഗ്രാമപഞ്ചായത്തിലെ വള്ളിക്കട ജംഗ്ഷന് സമീപത്തായി മൂവാറ്റുപുഴയാറിലെ വലതുകര സംരക്ഷണത്തിനായി 15ലക്ഷം ,മാറാടി ഗ്രാമപഞ്ചായത്തിലെ വരപ്പുറത്ത് കടവിന് സമീപത്തായി മൂവാറ്റുപുഴയാറിന്റെ ഇടതുകര സംരക്ഷണത്തിന് 10ലക്ഷം, മാറാടി ഗ്രാമപഞ്ചായത്തിലെ തൈക്കാവ് ജംഗ്ഷന് സമീപത്ത് പാലക്കുഴി കടവിന് സമീപത്തായി മൂവാറ്റുപുഴയാറിലെ ഇടതുകര സംരക്ഷണത്തിനായി 12 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ടെൻഡർ നടപടി പൂർത്തിയാകുന്ന മുറയ്ക്ക് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമെന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു.