പറവൂർ : പറവൂർ നിയോജക മണ്ഡലത്തിലെ പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ പ്രളയബാധിതർക്ക് നിർമ്മിച്ചു നൽകുന്ന ഏഴ് വീടുകളുടെ കല്ലിടൽ ഇന്ന് വി.ഡി. സതീശൻ എം.എൽ.എ നിർവഹിക്കും. അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ഹാബിറ്റാറ്റ് ഫോർ ഹുമാനിറ്റിയുടെ നേതൃത്വത്തിൽ ഇസാഫ്, എച്ച്.ഡി.എഫ്.സി എന്നീ ബാങ്കുകളാണ് സാമ്പത്തിക സഹകരണം വാഗ്ദാനം ചെയ്തിട്ടുള്ളത്. പറവൂർ നിയോജക മണ്ഡലത്തിലെ ചിറ്റാറ്റുകര പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ മൂന്നും പന്ത്രണ്ടാം വാർഡിൽ രണ്ടും ചേന്ദമംഗലം പഞ്ചായത്തിൽ രണ്ടും വീടുകളാണ് നിർമ്മിച്ചു നൽകുന്നത്.