ഫോർട്ടുകൊച്ചി: കൊച്ചിൻ ഗുജറാത്തി എൽ.പി.സ്കൂൾ വിദ്യാരംഗം കലാവേദി ഉദ്ഘാടനവും വായനദിനാചരണവും നടന്നു. അവതാരകൻ സനൽ പോറ്റി ഉദ്ഘാടനം ചെയ്തു. പി.വി. നവീൻ അദ്ധ്യക്ഷത വഹിച്ചു. ചേതൻ ഡി.ഷാ, കെ.ബി. സലാം, ബിന്ദു.ബി. നായർ, ആർ. രതീഷ് തുടങ്ങിയവർ സംബന്ധിച്ചു.