കാലടി: അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെയും, കാലടി ഗ്രാമ പഞ്ചായത്തിന്റെയും ആദിശങ്കര യോഗ ഫൗണ്ടേഷൻ ഇന്റർനാഷണൽ സെന്ററിന്റെയും നേതൃത്വത്തിൽ അന്തർദേശീയ യോഗ ദിനം ആചരിച്ചു. സമ്മേളനം കാലടി ശൃംഗേരി മുതലക്കടവ് ഓഡിറ്റോറിയത്തിൽ വെച്ച് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോൾ ഉദ്ഘാടനംചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.തുളസി ടീച്ചർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് വാലസ് പോൾ സ്വാഗതമാശംസിച്ചു. സഹകരണ ബാങ്ക് പ്രസിഡന്റ് മുഖ്യപ്രഭാഷണം നടത്തി. യോഗ അധ്യാപകൻ ടി.പി ജോർജ് യോഗദിന സന്ദേശം നൽകി. യോഗാചാര്യൻ നിത്യ ശിവരാമൻ, കെ.എസ്. ദിലീപ്, കുമാരി നിവേദിത, റോബിൻസ്, പ്രമോദ് ,കുമാരി നിമിത എന്നിവരുടെ നേതൃത്വത്തിൽ നാനൂറോളം പേർ യോഗാസനം നടത്തി.