നെടുമ്പാശേരി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കരിയാട് യൂണിറ്റിന്റെ നേതൃത്വത്തിൽ അകപ്പറമ്പ് ഗവ.എൽ.പി സ്‌കൂളിൽ ഫലവൃക്ഷത്തോട്ടം നിർമിച്ചു. വർഷം മുഴുവൻ ഫലങ്ങൾ ലഭിക്കുന്ന നാടൻ ഫലവൃക്ഷങ്ങൾക്കു പുറമെ തായ് ലാൻഡ് ചാമ്പ, ആയുർ ജാക്ക്, ബെയർ ആപ്പിൾ, ബറാബ, വെൽവറ്റ് ആപ്പിൾ തുടങ്ങിയ മറുനാടൻ ഇനങ്ങളും നട്ടു.
പി.ടി.എയുടെയും വ്യാപാരികളുടെയും സംയുക്ത നേതൃത്വത്തിലായിരിക്കും പരിപാലനവും സംരക്ഷണവും. ജില്ല പ്രസിഡന്റ് പി.എ.എം. ഇബ്രാഹിം തോട്ടം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് പി.പി. സുമതി അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്ക് വീടുകളിൽ നടുന്നതിനുള്ള ഫലവൃക്ഷത്തൈകളുടെ വിതരണം മേഖല പ്രസിഡന്റ് സി.പി. തരിയനും ഫലവൃക്ഷങ്ങളുടെ വിത്തുകളുടെ വിതരണം പഞ്ചായത്ത് അംഗം ആനി കുഞ്ഞുമോനും നിർവഹിച്ചു.