കൊച്ചി: സംസ്ഥാനത്തെ വ്യവസായ സംരംഭകരുടെ പ്രശ്നങ്ങളെയും ഖനന മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും സമയബന്ധിതമായി പരിഹരിക്കുന്നതിനായി വ്യവസായ വകുപ്പ് മന്ത്രിയുടെ അദാലത്ത് എറണാകുളം ജില്ലയിൽ ജൂലായ് 8ന് രാവിലെ 10.30ന് പനമ്പിള്ളി നഗറിലെ ദ അവന്യു സെന്റർ ഹോട്ടലിലെ ദിവാൻസ് ഹാളിൽ നടക്കും. അദാലത്തിലേക്ക് സമർപ്പിക്കാനുള്ള വ്യവസായ സംരംഭകരുടെ അപേക്ഷകൾ ജൂൺ 29ന് വൈകിട്ട് 5ന് മുമ്പ് എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിൽ നേരിട്ട് അപേക്ഷിക്കാം.