ആലുവ: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് എടത്തല എം.ഇ.എസ്‌ കോളേജ്‌ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ നാഷണൽ സർവീസ് സ്‌കീമും ഹെൽത്ത്‌ കെയർ ആൻഡ്‌ നാച്ചുറൽ ക്ലബും സംയുക്തമായി യോഗദിനം ആചരിച്ചു . പ്രിൻസിപ്പാൾ എ. താജുദ്ദീൻ, സെക്രട്ടറി എം. അഹമ്മദ്കുഞ്ഞ്, എൻ.എസ്.എസ്‌ പ്രോഗ്രാം ഓഫീസർ ടി.എ. ഷിഫ്‌നാമോൾ, ക്ലബ് കൺവീനർ എം.ജെ. ജംഷീറാമോൾ എന്നിവർ സംസാരിച്ചു. ന്യൂലൈഫ് യോഗ സെന്റർ യോഗാചാരി മുഹമ്മദ്അനീസ് മുഖ്യാതിഥിയായിരുന്നു.