കൊച്ചി: നാഷണലിസ്റ്റ് കേരള യൂത്ത്ഫ്രണ്ട് ജന്മദിന സമ്മേളനം നാഷണലിസ്റ്റ് കേരള കോൺഗ്രസ്സ് ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്‌തു. നാഷണലിസ്റ്റ് കേരള യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അനീഷ് ഇരട്ടയാനി അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ജനറൽ സെക്രട്ടറി എം.എൻ. ഗിരി ജന്മദിന സന്ദേശം നൽകി. എൻ.എൻ.ഷാജി, ജയിംസ് കുന്നപ്പിള്ളി, ഫെബി ഈപ്പൻ ചെറിയാൻ. ബിജി മണ്ഡപത്തിൽ, അയൂബ് മേലേടത്ത് തുടങ്ങിയവർ പ്രസംഗിച്ചു.