prawns
ചെമ്മീൻ

വൈപ്പിൻ: ട്രോളിംഗ് നിരോധനം, കാലവർഷം, 'ചുഴലിക്കാറ്റ് . വൈപ്പിൻ മുനമ്പം മേഖലയിലെ മത്സ്യമാർക്കറ്റുകളിൽ മീനിന് ഇതുവരെയില്ലാത്ത ദൗർലഭ്യം. മീനിന് രൂക്ഷമായ വിലക്കയറ്റവും. മുൻവർഷങ്ങളിൽ ട്രോളിംഗ് നിരോധനസമയത്ത് വള്ളങ്ങളിൽ നിന്ന് ലഭിക്കുന്ന മത്സ്യങ്ങൾ മാർക്കറ്റുകളിൽ എത്തുമായിരുന്നു. കൊച്ചി കോട്ടപ്പുറം കായലിൽ നിന്ന് ലഭിക്കുന്ന മത്സ്യങ്ങളും ആശ്വാസമായിരുന്നു.

കടൽക്ഷോഭംമൂലംവള്ളങ്ങൾ കടലിൽ പോകാതെയായി. പുഴയിൽ ആണെങ്കിൽ മാലിന്യം നിറഞ്ഞ് , രാസമാലിന്യം കലർന്ന് പുഴകളിലെ മീനും കുറഞ്ഞു. ചെമ്മീൻ പാടങ്ങളിൽ നിന്നും ലഭിക്കുന്ന തിലോപ്പിയ, പുഴയിലെ കണമ്പ്, കൂരി, പള്ളത്തി തുടങ്ങിയവയാണ് കുറഞ്ഞ തോതിലെങ്കിലും മാർക്കറ്റുകളിൽ എത്തുന്നത്. ഇവയ്ക്കാകട്ടെ തീവില. മംഗലാപുരത്ത് നിന്നും തമിഴ്‌നാട്ടിൽ നിന്നും എത്തുന്നചാളയാണ് ഇപ്പോൾ കിട്ടുന്നത്.

സുലഭമായി കിട്ടുന്ന ചെമ്മീൻ ആണ് ഏക ആശ്വാസം. തെള്ളി -100, നാരൻ -300 ചെമ്മീന് വില കൂടാത്തതും നാട്ടുകാർക്ക് ആശ്വാസമായി.കണമ്പ് വില 300 -500

നേരത്തെ ഇപ്പോൾ

തിലോപ്പിയ 120 200- 250

കൂരി 80 -100 200
ചാള 80 200 -250