santhi
വാഴക്കാല മേരി മാതാ പബ്ലിക് സ്‌കൂളിൽ ശാന്തിഗിരി ആയുർവേദ ഹോസ്പിറ്റൽ സംഘടിപ്പിച്ച യോഗദിനാചരണം

കൊച്ചി : വാഴക്കാല മേരി മാതാ പബ്ലിക് സ്‌കൂളിൽ ശാന്തിഗിരി ആയുർവേദ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ യോഗദിനാചരണവും ക്ലാസും നടത്തി. ഡോ. റിജു കൃഷ്ണൻ, ശാന്തിഗിരി ആശ്രമം ഏരിയ മാനേജർ വി. ജോയ്, സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സോജാ ജോസഫ്, അഖിൽ ജെ.എൽ., ഡോ. സുഭാഷ് ഇ.ആർ., ഷാജി എ., അൻസു മരിയ, രശ്മി വി.യു., വിജയ തുടങ്ങിയവർ പങ്കെടുത്തു. യോഗാചാര്യൻ പ്രദീപ് നാരായണൻ ക്ലാസിന് നേതൃത്വം നൽകി.