മൂവാറ്റുപുഴ: കെ.എസ്.യു വാളകം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ വാളകം പഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് നൽകിവരുന്ന കെ.സി. മത്തായി സാർ മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് വിതരണം നാളെ (ഞായർ) വൈകിട്ട് 3 ന് മേക്കടമ്പ് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തും. സമ്മേളനം മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്യും. കെ.എസ്.യു മണ്ഡലം പ്രസിഡന്റ് ജെറിൻ ജേക്കബ് പോൾ അദ്ധ്യക്ഷത വഹിക്കും . എൻ.എസ്.യു.ഐ. ദേശീയ ജനറൽസെക്രട്ടറി അബിൻ വർക്കി കോടിയാട് മുഖ്യപ്രഭാഷണം നടത്തും. ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് അവാർഡ് നൽകി ആദരിക്കും. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യർ സംസാരിക്കും.