പെരുമ്പാവൂർ:നീണ്ട അലച്ചിലിനൊടുവിൽ സലിം ഭാര്യയെ കണ്ടെത്തി. കർണ്ണാടകയിലെ തുംകൂറിലെ ചെറുകിടവ്യാപാരിയായ സലിംഭാര്യയും,മകനുമൊന്നിച്ചായിരുന്നു താമസം.മനോനില തകരാറിലായ ഭാര്യ ജെബിൻ താജ് വീട്ടിൽ നിന്നും ഇറങ്ങിപോകുകയായിരുന്നു.മൂന്നുമാസമായി സലിം ഭാര്യയെ അന്വേഷിച്ചുള്ള അലച്ചിലിലായിരുന്നു.ഇതിനിടെ കൂവപ്പടിയിലെ അഭയഭവനിൽനിന്നും അറിയിപ്പ് കിട്ടി.ഭാര്യ സുരക്ഷിതമായി അഭയഭവനിലുണ്ടെന്നും,വന്ന് കൂട്ടിക്കൊണ്ടുപോകാനുമായിരുന്നു അറിയിപ്പ്.
മേയ് ഒന്നാം തിയതിയായിരുന്നു ജെബിൻ താജിനെ ആലുവ വനിത സ്റ്റേഷനിൽനിന്ന് അഭയഭവനിൽ എത്തിച്ചത്.ഒരുമാസത്തെ ചികിത്സക്കും,പരിചരണത്തിന് ശേഷം മനോനില വീണ്ടെടുത്ത ജെബിൻ താജ് ഭർത്താവിന്റെ വിലാസംഅഭയ ഭവൻ അധികൃതർക്ക് കൈമാറിയിരുന്നു. ആലുവ വനിതപൊലീസിന്റെ അനുമതിയോടെ ഭാര്യ ജെബിൻ താജിനെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.തന്റെ ഭാര്യയെ സ്‌നേഹത്തോടെ പരിചരിച്ച അഭയഭവൻ ജീവനക്കാർക്കും,ഡയറക്ടർ മേരി എസ്തപ്പാനും നന്ദി അറിയിച്ചാണ് ഇരുവരും നാട്ടിലേക്ക് മടങ്ങിയത്.