നെടുമ്പാശേരി: ചെങ്ങമനാട് ദേശം പീച്ചോളിൽ കെ. പരമേശ്വരൻ നായർ (99) നിര്യാതനായി. സംസ്കാരം നടത്തി. ദീർഘകാലം കെ.പി.സി.സി അംഗവും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായിരുന്നു. ആലുവ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ, കാർഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതിഅംഗം, എൻ.എസ്.എസ് ദേശം കരയോഗം പ്രസിഡന്റ്, ചെങ്ങമനാട് പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ഭരണ സമിതിഅംഗം എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ നാരായണിയമ്മ. മക്കൾ: ഡോ.പി. ശിവശങ്കരൻ നായർ (ഐ.എസ്.ആർ.ഒ റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ബംഗളൂരു), പി. രവീന്ദ്രൻ നായർ (റിട്ട.കാർഷിക വികസന ബാങ്ക് മാനേജർ ആലുവ), പി. നാരായണൻനായർ (സെക്രട്ടറി കോൺഗ്രസ് നെടുമ്പാശേരി ബ്ലോക്ക് കമ്മിറ്റി), ഡോ.പി.പി. ഗോപാലൻ നായർ. മരുമക്കൾ: ഇന്ദിര, ശ്യാമള, രാധിക, ഷേർളി.