ആലുവ: വെളിയത്തുനാട് സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി മൂന്നാം തവണയും എസ്.ബി. ജയരാജിനെ ബോർഡ് യോഗം തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി പ്രദീപ് ജോണും ചുമതലയേറ്റു. പ്രസിഡന്റായി തിരഞ്ഞെടുത്ത എസ്.ബി. ജയരാജ് സഹകാർ ഭാരതിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായും, അക്ഷയശ്രീ സ്വയം സഹായ സുസ്ഥിര വികസന മിഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായും, ഗ്രാമീൺ സമൃദ്ധി ചാരിറ്റബിൾ സൊസൈറ്റിയുടെ ഡയറക്ടറായും പ്രവർത്തിക്കുകയാണ്.