കൊച്ചി: കടൽഭിത്തി നിർമ്മിച്ച് ജീവനും സ്വത്തും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ ചെല്ലാനം നിവാസികൾക്കെതിരെ പൊലീസ് കേസെടുത്തതിൽ കേരള റീജിയൻ ലാറ്റിൻ കാത്തലിക് ബിഷപ്‌സ് കമ്മീഷൻ (കെ.ആർ.എൽ.സി.ബി.സി) പ്രതിഷേധിച്ചു. ജനങ്ങളുടെ സുരക്ഷയെ അപകടപ്പെടുത്തിയ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയനേതാക്കൾക്കുമെതിരെയാണ് യഥാർത്ഥത്തിൽ കേസെടുക്കേണ്ടത്. ചെല്ലാനത്തുകാർക്കെതിരെ എടുത്ത കേസുകളെല്ലാം ഉടൻ പിൻവലിക്കണമെന്ന് മീഡിയ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ കളപ്പുരയ്ക്കൽ സർക്കാരിനോട് ആവശ്യപ്പെട്ടു.