വൈപ്പിൻ: വിതരണം ചെയ്യാനായി ഗ്യാസ് ഏജൻസി വഴിയരികിൽ വെച്ചിരുന്ന ഗ്യാസ് സിലിണ്ടർ മോഷ്ടിച്ച് കൊണ്ട് പോയ ആൾ അറസ്റ്റിലായി. പള്ളത്താംകുളങ്ങര ബീച്ചിൽ നിന്ന് സംസ്ഥാനപാതയിലേക്കുള്ള റോഡിനരികിൽ വെച്ചിരുന്ന സിലിണ്ടറാണ് മോഷ്ടിക്കപ്പെട്ടത്. ഫോർട്ട് കൊച്ചി പട്ടാളം റോഡിൽ ആരോൺ നിക്കോളാസ് (46) ആണ് അറസ്റ്റിലായത്. ടൂ വീലറിൽ ബീച്ചിൽ നിന്നും മടങ്ങുകയായിരുന്ന പ്രതി വഴിയരികിൽ ഇരുന്നിരുന്ന സിലിണ്ടർ ടൂ വീലറിൽ കയറ്റി സ്ഥലം വിടുകയായിരുന്നു. തുടർന്ന് വീട്ടുകാർ മുനമ്പം പൊലീസിൽ പരാതി നല്കി. അന്വേഷണത്തിൽ ഇയാളുടെ വാഹന നമ്പർ കണ്ടെത്തുകയും ആളെ തിരിച്ചറിഞ്ഞ് വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.