കൊച്ചി: അന്താരാഷ്‌ട്ര യോഗ ദിനം സിറ്റി പൊലീസും ആചരിച്ചു. സിറ്റി ട്രാഫിക് വെസ്‌റ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ, അഡി.കമ്മിഷണർ കെ.പി. ഫിലിപ്പ്, ഡെപ്യൂട്ടി കമ്മിഷണർമാരായ ജി. പൂങ്കുഴലി, പി.സി. സജീവൻ, അസി.കമ്മിഷണർ എസ്.ഡി. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. നഗരത്തിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ നിന്നുള്ള ഇരുനൂറുപേരിലധികം പേർ യോഗ ചെയ്‌തു. മുഴുവൻ പൊലീസ് സ്‌റ്റേഷനിലും യോഗ ദിനാചരണം നടന്നു.